flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Saturday 21 April 2018

ആദരം നൽകി.
കാസറഗോഡ്: ജൈവ നെൽക്കൃഷി പ്രചാരകൻ നെല്ലിക്കുന്നിലെ കെ.പത്മനാഭന് എ.യു. എ.യു.പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരം നൽകി.പ്രദേശത്ത് തരിശിട്ടിരുന്ന പതിനേഴ് ഏക്കർ നെൽവയലിൽ നാടൻ നെൽവിത്ത് കൃഷിയിറക്കി നൂറ് മേനി വിളവെടുപ്പ് നടത്തി ഏറെ ശ്രദ്ദേയമായിരുന്നു. സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് നടത്തിയ ജൈവ നെൽകൃഷി ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ നെൽക്കൃഷിയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ പുതു തലമുറയ്ക്ക് കൈമാറി. പുതിയ കാലത്ത് നെൽക്കൃഷിക്ക് തൊഴിലാളികളെ കിട്ടാനുള്ള പ്രയാസവും, യന്ത്രവത്കൃത ഉപകരണങ്ങൾ കടന്നു വരാനിടയായ് കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.പ്രധാനധ്യാപകൻ എ.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കെ.വേണുഗോപാലൻ, ആൽവിൻ റോയ് ' ഫാത്തിമത്ത് ഫിദ  എന്നിവർ പ്രസംഗിച്ചു. ജൈവകർഷകൻ പത്മനാഭനെ പ്രധാനധ്യാപകൻ എ.കെ.മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു'. പിടിഎ പ്രസിഡന്റ് കമറുദ്ദീൻ തായൽ സന്നിദ്ധനായിരുന്നു.


No comments:

Post a Comment