നെല്ലിക്കുന്ന് എ.യു.പി സ്ക്കുളിലെ പo നോൽസവം രക്ഷിതാക്കൾ നവ്യാനുഭവമായി
കാസർകോട്: നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിലെ പഠനോൽസവം
വിദ്യാർത്ഥികൾക്ക് പുറമേ രക്ഷിതാക്കൾക്കുള്ള പoനമായി. സർക്കാർ സ്കൂളിലേക്ക് വിദ്യാർത്ഥികളെ അയച്ച് കഴിഞ്ഞാൽ തങ്ങളുടെ കർത്തവ്യം കഴിഞ്ഞുവെന്നുള്ളതാണ് മിക്ക രക്ഷിതാക്കളുടെയും കരുതൽ .മക്കളെ സ്കുളിൽ അയച്ച് കഴിഞ്ഞാൽ എല്ലാമായി എന്നുള്ള വിചാരം തിരുത്തി കുറിക്കാൻ അറിഞ്ഞിട്ടും കുടി അറിയാതെ രീതിയിലാണ് പല രക്ഷിതാക്കളുടെയും സമീപമനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്കൂൾ മാനേജരും എംഎൽഎയുമായ എൻ, എ.നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. ലക്ഷങ്ങൾ ചിലവിട്ട് തങ്ങളുടെ മക്കളെ സ്വകാര്യ സ്ക്കുളിൽ അയക്കുന്നവർ നുറുശതമാനം വിജയം കണ്ടാണ് അയക്കുന്നത് അവിടെ വേർതിരിവുണ്ട് പക്ഷേ പൊതു വിദ്യാലയങ്ങളിൽഅതില്ല. എന്നിട്ടും ഇവർ സർക്കാർ എയ്ഡഡ് സ്ക്കുളുകളിൽ മക്കളെ അയക്കാൻ മടിച്ചിരുന്നുവെന്നും ഇപ്പോൾ ഇതിന് കുറെയൊക്കെമാറ്റം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻറ് ഷാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു. മാനേജ്മൻറ് കമ്മറ്റി പ്രസിഡന്റ് എൻ.എം.സുബൈർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കാസിം മാസ്റ്റർ .ഷാഫി എ.നെല്ലിക്കുന്ന്,വിനോദ് കുമാർ, കെ.ശ്രീലേഖ കെ പി ,അബ്ദുൽ ബഷീർ വി പി, ഗോപിനാഥൻ ,ജയശ്രി പി സി.എ.നാസ്സിം , വി.ദീപ്തി ജോൺ ,മുർഷീദ പി സി, വി.രമണി, സീമ കെ പി ,പി.എ.മുനീർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി സ്വാഗതവും ബാബു തോമസ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ മികവ് തെളിയിക്കുന്ന വിവിധ പരിപാടികളും നടന്നു.
|
flash news


Friday, 8 March 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment