കണ്ടലിന്റെ കാവലാൾ: ബോധവത്കരണവ്വമായി നെല്ലിക്കുന്ന് സ്കൂളിലെ വിദ്യാർത്ഥികൾ
കാസറഗോഡ്: ആർത്തു വരുന്ന കടലിൽ നിന്നും കലിതുള്ളി വരുന്ന കൊടുങ്കാറ്റിൽ നിന്നും നാം ജി വിക്കുന്ന കരയെ കണ്ടൽകാടുകളുടെ കാവലാളാകേണ്ടതിന്റെ സന്ദേശവുമായി നെല്ലിക്കന്ന് എ.യു.എ.യു പി സ്കൂളിലെ കുട്ടികൾ പളളം കണ്ടൽ മേഖലയിലേക്ക് ലോക കണ്ടൽ ദിനത്തിൽ ബോധവത്കരണ ജാഥ സംഘടിപ്പിച്ചു പരിസ്ഥിതി പ്രദേശമായ കണ്ടൽ മേഖലയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ലീഡർ ഫാത്തിമത്ത് നസ്റിൻ കണ്ടൽ സംരക്ഷണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു
പി.ടി.എ പ്രസിഡണ്ട് കമറുദ്ദിൻ തായൽ, പ്രധാനാധ്യാപകൻ എ.കെ.മുഹമ്മദ് കുട്ടി, കെ.വേണുഗോപാലൻ, ദിപ്തി ജോൺ, കെ.പിശ്രീലേഖ, മുനീർ പി.എ., വിനോദ് കുമാർ കെ.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
No comments:
Post a Comment