flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Monday, 2 March 2015

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.
രാവിലെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം സുബൈര്‍ പതാക ഉയര്‍ത്തി.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം ഹാജി കേള്‍വളപ്പ്, നഗരസഭാ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈബുന്നിസ ഹനീഫ്, നഗരസഭാംഗം ഖാദര്‍ ബങ്കര, എ.ഇ.ഒ രവീന്ദ്രനാഥ റാവു, എന്‍.എ അബ്ദുല്‍ഖാദര്‍, ഹനീഫ് നെല്ലിക്കുന്ന്, എ.എം ഹാരിസ്, ഷാഫി എ. നെല്ലിക്കുന്ന്, ഇബ്രാഹിം തൈവളപ്പ്, ടി.എ മഹമൂദ്, അബ്ദു തൈവളപ്പ്, എ.കെ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എ.കെ മുഹമ്മദ് കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു തോമസ് നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

No comments:

Post a Comment