flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Wednesday, 1 October 2014

ഗാന്ധിജി :-
നമ്മുടെ രാഷ്ട്രപിതാവായതുകൊണ്ട് ഗാന്ധിജിയെക്കുറിച്ച് ചിലത്                                                     ജനനം - പോർബന്തർ ( പഴയ പേര് - സുധാമ പുരി ).
പിതാവ് - കരം ചന്ദ് ഗാന്ധി.
മാതാവ് - പുതിലി ഭായി.
ജന്മ ദിനം - 1869 ഒക്ടോബർ 2 ( അന്താരാഷ്ട്ര അഹിംസാ ദിനം ).
വളർത്തമ്മ - രംഭ .
കുട്ടിക്കാലത്തെ ഓമനപ്പേര് - മോനിയ , മനു .
പ്രൈമറി വിദ്യാഭ്യാസം രാജ്ഘോട്ടിൽ .
ഗാന്ധിജിക്ക് വഴങ്ങാതിരുന്ന വിഷയം 'കണക്ക്' .
1883 ൽ കസ്തൂർഭയെ വിവാഹം ചെയ്തു .
1893 ൽ ദക്ഷിണാഫ്രിക്കയിൽ പോയി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്ത കമ്പനിയാണ് 'ദാദ അബ്ദുള്ള ആൻഡ്‌ കമ്പനി' .
പീറ്റെർ മാരിറ്റ്ബർഗ്ഗിൽ വച്ച് കറുത്ത വർഗ്ഗക്കാരൻ എന്ന മുദ്ര കുത്തി ട്രെയിനിൽ നിന്നും ഇറക്കി വിട്ടു .
1894 ൽ 'നേറ്റാൽ ഇന്ത്യൻ കോണ്‍ഗ്രസ്‌' എന്ന സംഘടന ദക്ഷിണാഫ്രിക്കയിൽ രൂപീകരിച്ചു .
1904 ൽ 'ഇന്ത്യൻ ഒപിനിയൻ' എന്ന പത്രം ആരംഭിച്ചു .
1906 ൽ ആദ്യ സത്യാഗ്രഹം ദക്ഷിണാഫ്രിക്കയിൽ. ( ട്രാൻസ്വാൾ സത്യാഗ്രഹം )
1908 ൽ ആദ്യ ജയിൽ വാസം .
ജോഹന്നാസ് ബർഗ്ഗിൽ സ്ഥാപിച്ച ആശ്രമമാണ് 'ടോൾസ്ടോയ് ആശ്രമം' . ഇത് ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുത്തവരുടെ കുടുംബത്തെ സംരക്ഷിക്കാൻ ഗാന്ധിജി ആരംഭിച്ച ആശ്രമമാണ് .
ഡർബനിൽ മറ്റൊരു ആശ്രമം കൂടി ആരംഭിച്ചിട്ടുണ്ട് - 'ഫിനിക്സ്' .
ദക്ഷിണാഫ്രിക്കയിൽ മൊത്തം 6 തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് .
ദക്ഷിണാഫ്രിക്കയിൽ മൊത്തം 21 വര്ഷം ജീവിച്ചു .
1914 ഡിസംബറിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും പുറപ്പെട്ടു ... 1915 ജനുവരി 9 നു ( പ്രവാസി ദിനം ) ഇന്ത്യയിൽ തിരിച്ചെത്തി .
ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ ആശ്രമമാണ് - സബർമതി (1915 )
1917 ൽ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം - "ചമ്പാരൻ".
1918 ൽ അഹമ്മദാബാദ് മിൽ സമരം .
1920 ൽ 'നിസ്സഹകരണ പ്രസ്ഥാനം' .
1922 ൽ ചൌരി ചൌര സംഭവത്തെ തുടർന്ന് നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു . ഗാന്ധിജി "കൈസർ - ഇ -ഹിന്ദ്‌" എന്ന ബഹുമതി ഉപേക്ഷിച്ചു .

No comments:

Post a Comment